സിപിഎമ്മിനു ഭരണം നിലനിർത്താൻ വോട്ടർ പട്ടികയിൽ തിരുകൽ തള്ളൽ മേളമെന്ന് . ഉദ്യോഗസ്ഥരുടേത് സർക്കാർ ജോലിയോ പാർട്ടി സേവയോ എന്ന് കോൺഗ്രസ്.

സിപിഎമ്മിനു ഭരണം നിലനിർത്താൻ വോട്ടർ പട്ടികയിൽ തിരുകൽ തള്ളൽ മേളമെന്ന് . ഉദ്യോഗസ്ഥരുടേത് സർക്കാർ ജോലിയോ പാർട്ടി സേവയോ എന്ന് കോൺഗ്രസ്.
Oct 17, 2024 01:54 PM | By PointViews Editr

കണിച്ചാർ (കണ്ണൂർ): ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് സിപിഎം ന് പഞ്ചായത്ത് ഭരണം നിലനിർത്താൻ വോട്ടർ പട്ടികയിൽ അനർഹരെ തിരുകി കയറ്റാനും കോൺഗ്രസ് വോട്ടർമാരേ തള്ളിക്കളയാനും ഉദ്യോഗസ്ഥർ തന്നെ ശ്രമം നടത്തുന്നതായി കോൺഗ്രസ്. വോട്ടർ പട്ടികയിലെ ചേർക്കൽ തള്ളൽ നടപടികൾക്കെതിരെ കണിച്ചാർ പഞ്ചായത്തിൽ കോൺഗ്രസിൻ്റ പ്രതിഷേധം. ഹിയറിങ്ങ് നടത്തുകയും വേരിഫിക്കേഷൻ നടത്തുകയും ചെയ്യുമ്പോൾ മാന്യതയില്ലാത്ത നടപടികളാണ് ഉദ്യോഗസ്ഥർ സി പി എം ന് വേണ്ടി നടത്തുന്നതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചാക്കോ തൈക്കുന്നേൽ ആരോപിച്ചു. ഉദ്യോഗസ്ഥർ സിപിഎമ്മിന് വേണ്ടി ഏജൻസി വർക്ക് ചെയ്യുന്നതിന് സമാനമായ കാഴ്ചയാണ് ഉള്ളത് എന്നാണ് ആരോണം. സർക്കാർ ശമ്പളം വാങ്ങുകയും തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോഴും സി പി എമ്മിന് വേണ്ടി പാർട്ടി പ്രവർത്തനം ഫ്രീയായി ചെയ്യുന്ന പ്രതീതിയാണ് വോട്ടേഴ്സ് ലിസ്റ്റ് പുതുക്കലിൽ ഉള്ളതത്രെ! കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ചാക്കോ തൈക്കുന്നേലിൻ്റെ നേതൃത്വത്തിൽ ഈ പ്രവർത്തന രീതിക്കെതിരെ പ്രതിഷേധിച്ചത് തർക്കത്തിന് വഴി തെളിച്ചു. പഞ്ചായത്തിന് പുറത്തുള്ള അക്ഷയ കേന്ദ്രങ്ങൾവഴി സ്ഥലത്ത് ഇല്ലാത്ത പലരും സി പി എം ന് വേണ്ടി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൂട്ടമായി അപേക്ഷ സമർപ്പിച്ചിരുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് കോൺഗ്രസ് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ അത്തരം അപേക്ഷകളിൽ സി പി എമ്മിന് അനുകൂലമായി നിലപാട് എടുക്കുന്ന ഉദ്യോഗസ്ഥർ കോൺഗ്രസുകാരുടെ അപേക്ഷകൾ തളളാൻ വിഷയങ്ങൾ തിരഞ്ഞു നടക്കുന്ന കാഴ്ചയാണ് എതിർപിന് വഴി വച്ചതെന്ന് കോൺഗ്രസ് പറയുന്നു. ആറാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് ശരിയായ രീതിയിൽ നടന്നാൽ സി പി എം പരാജയപ്പെടുമെന്ന് ഉറപ്പാണ്. വാർഡ് പോയാൽ പഞ്ചായത്ത് ഭരണം സി പി എമ്മിന് നഷ്ടപ്പെടും. ഭരണം നിലനിർത്താൻ ഉള്ള വെപ്രാളത്തിൽ പല തരം അട്ടിമറികൾക്കായി ശ്രമം നടത്തുകയാണ് സി പി എം. ഉദ്യോഗസ്ഥർ നിഷ്പക്ഷരായി പ്രവർത്തിച്ചാൽ കണിച്ചാറിൽ സിപിഎം പരാജയപ്പെടുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

In order for CPM to stay in power, the voter list rejection fair. Congress whether officials are government jobs or party service.

Related Stories
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
Top Stories